വടക്കാഞ്ചേരി നഗരസഭയുടെ വികസന മുരടിപ്പിനെതിരെ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി മാർച്ച് നടത്തി

November 12, 2018 0 By Editor

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയുടെ ഭരണ സ്തംഭനത്തിനും, വികസന മുരടിപ്പിനും എതിരേ നഗരസഭയുടെ മൂന്നാം വാർഷിക ദിനത്തിൽ വടക്കാഞ്ചേരി ,മുണ്ടത്തിക്കോട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി. മുണ്ടത്തിക്കോട് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ മാർച്ച് വടക്കാഞ്ചേരി ഫൊറോനാ പള്ളി പരിസരത്തു നിന്ന് ആരംഭിച്ച് ശിവക്ഷേത്രപരിസരത്തെത്തുകയും, വടക്കാഞ്ചേരി മണ്ഡലം കമ്മറ്റിയുടെ മാർച്ച് ഓട്ടുപാറ പള്ളിപ്പടി പരിസരത്തു നിന്ന് ആരംഭിച്ച് ശിവക്ഷേത്ര -പരിസരത്തെത്തി രണ്ടു മണ്ഡലം കമ്മറ്റികളുടെ ജാഥയും സംഗമിച്ച് നഗരസഭയിലേക്ക് മാർച്ച് നടത്തി.തുടർന്ന് നടന്ന യോഗം അനിൽ അക്കര എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ എ ഫണ്ട് വിനിയോഗിയ്ക്കാത്ത കേരളത്തിലെ ഏക നഗരസഭയാണ് വടക്കാഞ്ചേരി നഗരസഭാ യെന്നും, വികസന പ്രവർത്തനങ്ങളൊന്നും നടത്താതെ തമ്മിലടിച്ചു കൊണ്ടിരിയ്ക്കുകയാണെന്നും അനിൽ അക്കരപറഞ്ഞു.

വടക്കാഞ്ചേരി മണ്ഡലം പ്രസിഡൻ്റ്: അഡ്വ.സി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ഷാഹിദാറഹ്മാൻ, ജിജോ കുര്യൻ, എൻ.എ.സാബു, സിന്ധു സുബ്രഹ്മണ്യൻ, എസ്സ്.എ.എ.ആസാദ്, ടി.വി.സണ്ണി, എ.എസ്സ്.ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.എൻ.ആർ.രാധാകൃഷ്ണൻ ,ജയൻ ചേപ്പലക്കോട്, സൈ റാബാനു, ബുഷ്റാ റഷീദ്, അഡ്വ: ടി.എസ്സ്.മായാ ദാസ് നിഷ, പ്രിൻസ് ചിറയത്ത്,,ജയൻ മംഗലം, ശശിമംഗലം, സി.കെ.രാമചന്ദ്രൻ ,ബിജകൃഷ്ണൻ, തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.