അനിൽ അക്കര എംഎൽഎ യുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും

November 12, 2018 0 By Editor

വടക്കാഞ്ചേരി: വടക്കാഞ്ചേരി എംഎൽഎ യുടെ ഫണ്ട് വിനിയോഗം സുതാര്യമാക്കുക, വടക്കാഞ്ചേരിയോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിൽ അക്കര എംഎൽഎ യുടെ ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണ്ണയും നടത്തി. സിപിഐഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് എം നന്ദീഷ് അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാനുമായ എം ആർ അനൂപ് കിഷോർ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ജെ ബിനോയ് , ഡിവൈഎഫ്ഐ വടക്കാഞ്ചേരി ബ്ലോക്ക് ട്രഷറർ മിഥുൻ സജീവ് ഡിവൈഎഫ്ഐ വടക്കാഞ്ചേരി മേഖല സെക്രട്ടറി പി എസ് സുധീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വടക്കാഞ്ചേരി സി.പി.ഐ.എം. ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് അനിൽ അക്കരഎംഎൽഎ ഓഫീസിനു മുന്നിൽ സമാപിച്ചു. ജനപ്രതിനിധികളും, നിരവധി പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.