കെട്ടിപ്പിടിച്ചതിന്റെ പേരില്‍ കൊല്‍ക്കത്ത മെട്രോയില്‍നിന്ന് കമിതാക്കളെ മര്‍ദിച്ച് പുറത്താക്കി
May 1, 2018കൊല്‍ക്കത്ത: കെട്ടിപ്പിടിച്ചതിന്റെ പേരില്‍ കമിതാക്കള്‍ക്ക് കൊല്‍ക്കത്ത മെട്രോയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം. തിങ്കളാഴ്ചയാണ് സംഭവം. യാത്രക്കാരില്‍.ഒരാള്‍ പങ്കുവെച്ച ചിത്രത്തില്‍ കമിതാക്കള്‍ കെട്ടിപ്പിടിക്കുന്നതും അവരെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നതും വ്യക്തമാവുന്നുണ്ട്.മര്‍ദിച്ചതിന് ശേഷം കമിതാക്കളെ തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തള്ളിമാറ്റികയും ചെയ്തു. സംഭവം വിവാദമായതോടെ മെട്രോ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.