നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൻ്റെ വൈകുണ്ഠ ഏകാദശി ആഘോഷം ഭക്തി സാന്ദ്രമായി

നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൻ്റെ വൈകുണ്ഠ ഏകാദശി ആഘോഷം ഭക്തി സാന്ദ്രമായി

December 19, 2018 0 By Editor

വടക്കാഞ്ചേരി: ധന്വന്തരി ഭഗവാൻ്റെ ആവാസഗേഹമായ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൻ്റെ വൈകുണ്ഠ ഏകാദശി ആഘോഷം ഭക്തി സാന്ദ്രമായി. ആയുർവ്വേദത്തിൻ്റെ അധിദേവനായ ധന്വന്തരി മൂർത്തിയെ ദർശിയ്ക്കുവാനും, ദിവ്യ ഔഷധമായ മുക്കി ടി സേവിക്കുന്നതിനും ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്.പുലർച്ചേ നാലിന് ആരംഭിച്ച നിർമ്മാല്ല്യ ദർശനത്തോടേയാണ് ഏകാദശി ചടങ്ങുകൾക്ക് തുടക്കമായത്. ഏകാദശി സംഗീതോൽസവത്തോടനുബന്ധിച്ച് പ്രശസ്ത സംഗീതജ്ഞൻ .. ചേപ്പാട് വാമനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രമുഖ സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനവും ഉണ്ടായി.ഇതോടെ നാല് ദിനങ്ങളിലായി നടന്നു വന്നിരുന്ന സംഗീതോൽസവത്തിനും സമാപനം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നടന്ന പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് ക്ഷേത്രത്തിൽ പഞ്ചവാദ്യം, മേളം എന്നിവയുടെ അകമ്പടിയോടെ ഗജവീരൻമാരുടെ എഴുന്നള്ളിപ്പും ഉണ്ടായി.