ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മരിച്ചവരുടെ എണ്ണം അറുപതോളമായി : രക്ഷാപ്രവര്‍ത്തനം തുടരുന്നു

റിയോ ഡി ജനീറോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 300 ലേറെപ്പേരെ കാണാതായി.ആയിരത്തോളം പേര്‍ ഭവനരഹിതരായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ…

റിയോ ഡി ജനീറോ: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. 300 ലേറെപ്പേരെ കാണാതായി.ആയിരത്തോളം പേര്‍ ഭവനരഹിതരായി. തെക്ക് കിഴക്കന്‍ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള സ്വകാര്യ ഇരുമ്പയിര് ഖനിയായ വലെയിലെ അണക്കെട്ടാണ് തകര്‍ന്നത്.

കമ്പനിയിലെ ഖനനത്തെ തുടര്‍ന്നുള്ള ഇരുമ്പ് മാലിന്യം കലര്‍ന്ന വെള്ളം പൊട്ടിയൊഴുകിയതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം.

ഖനിയിലെ ഭക്ഷണശാല മണ്ണും ചെളിയും കൊണ്ട് മൂടി. തൊഴിലാളികള്‍ ഇവിടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 366 ഓളം പേരെ രക്ഷിച്ചതായി അധികൃതര്‍ പറയുന്നു. 23 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story