തൃശൂരിൽ ബൈക്കില്‍ സഞ്ചരിക്കുകായിരുന്ന യുവാക്കളെ ടിപ്പറിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു

April 24, 2019 0 By Editor

തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തി. ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളെ ടിപ്പർ ലോറി ഇടിപ്പിച്ചു വീഴ്ത്തി വെട്ടുകയായിരുന്നു. മുണ്ടൂർ സ്വദേശികളായ ശ്യാം, ക്രിസ്റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകങ്ങള്‍ക്ക് പിന്നിൽ കഞ്ചാവ് മാഫിയയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.