ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് അങ്ങനെ എല്ലാം ഇനി ഗൂഗിള്‍ ചെയ്‌തോളും! പുതിയ ഫീച്ചറുകളൂമായി ഗൂഗിള്‍

ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തിക്ക് ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതും ഗൂഗിള്‍ ചെയ്‌തോളും. എല്ലാത്തിനുമുള്ള പരിഹാരവുമായാണ് ഇത്തവണ…

ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ നിങ്ങള്‍ക്ക് ഏതെങ്കിലും വ്യക്തിക്ക് ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതും ഗൂഗിള്‍ ചെയ്‌തോളും. എല്ലാത്തിനുമുള്ള പരിഹാരവുമായാണ് ഇത്തവണ ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ വരുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേനയാണ് ഈ ഫീച്ചര്‍ ആസ്വദിക്കാന്‍ സാധിക്കൂക.

ഗൂഗിള്‍ ഡുപ്ലെക്‌സ് എന്ന പരീക്ഷണഘട്ടത്തിലുള്ള സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരാളെ ഗൂഗിള്‍ അസിസ്റ്റന്റ് തന്നെ വിളിച്ച് പൂര്‍ണമായി സംസാരിക്കുന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത. ഇതു പ്രയോജനപ്പെടുത്തി ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്റ് നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോള്‍, ഡുപ്ലെക്‌സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷിത ഡൊമെയ്‌നുകളിലേക്ക് ഡൂപ്ലെക്‌സുകളെ നിയന്ത്രിക്കുക എന്നതായിരുന്നു ഇതു സംബന്ധിച്ച പ്രധാന ഗവേഷണങ്ങളില്‍ ഒന്ന്. സ്വാഭാവിക സംഭാഷണങ്ങള്‍ നടത്താന്‍ ഡുപ്ലെക്‌സിനെ ആഴത്തില്‍ പരിശീലിപ്പിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story