ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍

August 20, 2019 1 By Editor

കനത്ത മഴയെയും പ്രളയത്തെയും തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍.ഛത്രുവില്‍ നിന്നും മണാലിയിലേക്ക് ടീമിനെ മാറ്റുകയാണെന്നും ഇവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ഭക്ഷണമടക്കമുള്ളവ ഇവര്‍ക്ക് എത്തിച്ചു നല്‍കിയതായി ഹിമാചല്‍ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.കുടുങ്ങിയ പ്രദേശത്ത് നിന്നും ബേസ് ക്യാമ്പ് വരെയുള്ള 22 കിലോമീറ്റര്‍ സംഘം നടക്കണമെന്നും നടക്കാന്‍ കഴിയാത്തവര്‍ക്ക് സ്ട്രച്ചര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ ഭാഗമായാണ് മഞ്ജു ഉള്‍പ്പെടുന്ന സംഘം ഹിമാചലിലെ ഛത്രുവിലെത്തിയത്.