മോദി-ഷി ജിന്‍ പിങ് ഉച്ചകോടിക്ക് ഒരുങ്ങി മാ​​​മ​​​ല്ല​​​പുരം

October 10, 2019 0 By Editor

ന്യൂ​​​ഡ​​​ല്‍​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര ​മോ​​​ദി​​​യും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ന്‍​​​പിം​​​ഗും ത​​​മ്മി​​​ലു​​​ള്ള ര​​​ണ്ടാം അ​​​നൗ​​​പ​​​ചാ​​​രി​​​ക ഉ​​​ച്ച​​​കോ​​​ടി​​​ക്ക് നാ​​​ളെ ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മാ​​​മ​​​ല്ല​​​പു​​​ര​​​ത്തു തു​​​ട​​​ക്ക​​​മാ​​​കും.​​​​​​ ചെന്നൈയില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയുള്ള, ഏഴാം നൂറ്റാണ്ടിലെ പൈതൃക നഗരമായ മാമല്ലാപുരത്താണ് ഇന്ത്യ-ചൈന നേതാക്കളുടെ സംഗമം.  പല്ലവ രാജവംശത്തിന്റെ കാലത്തെ നിര്‍മിതികളാണ് മാമല്ലാപുരത്തുള്ളത്. കടലോര ക്ഷേത്രത്തിലെ ഭക്ഷണ ശേഷം മോദിയും ചൈനീസ് പ്രസിഡന്റും സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുക്കും. ശനിയാഴ്ചയാകും പ്രതിനിധി ചര്‍ച്ചകള്‍. അതിര്‍ത്തി, കാശ്മീര്‍, വ്യാപാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.