മുരുകദാസ് ചന്ദ്രന് പെരിഞ്ചെല്ലൂർ സംഗീത സഭയുടെ ആദരവ്

മുരുകദാസ് ചന്ദ്രന് പെരിഞ്ചെല്ലൂർ സംഗീത സഭയുടെ ആദരവ്

October 10, 2019 0 By Editor

തളിപ്പറമ്പ്: മലബാർ മേഖലയിലെ നവരാത്രി മണ്ഡപങ്ങളിൽ തുടർച്ചയായി പത്താമത് വർഷവും മുടങ്ങാതെ സംഗീതാരാധനക്കെത്തിയ പ്രമുഖ സംഗീതജ്ഞൻ മുരുകദാസ് ചന്ദ്രക്ക് പെരുഞ്ചെല്ലൂർ സംഗീത സഭയിൽ സ്വീകരണം നൽകി . നവരാത്രി മണ്ഡപത്തിൽ മുരുകദാസ് ചന്ദ്ര നടത്തിയ നാദോപാസനക്ക് ശേഷം ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രം തന്ത്രി ബ്രമ്ഹശ്രീ ഇ .പി .കുബേരൻ നമ്പൂതിരിപ്പാട് ,ദിവാകരൻ ചോമ്പാല ,ശങ്കര നാരായണപൊതുവാൾ ,വിജയ് നീലകണ്ഠൻ എന്നിവർ ഉപഹാര സമർപ്പണത്തോടെ നിറഞ്ഞ സദസ്സിൽ അദ്ദേഹത്തെ പൊന്നാടയണിയിച്ചാദരിച്ചു .