
എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
October 19, 2019എസ്‌എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക്ക് സി തോമസ് വിവാഹിതനായി. തികച്ചും ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മന്ത്രി തോമസ് ഐസകും പങ്കെടുത്തു. വിവാഹം ലളിതമാക്കി എന്നു മാത്രമല്ല, മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കിയായിരുന്നു വിവാഹം.മാതാപിതാക്കള്‍ എടുത്ത് നല്‍കിയ ചുവന്ന ഹാരം വധുവരന്മാര്‍ പരസ്പരം അണിയുകയായിരുന്നു. എസ്‌ജെ തോമസിന്റെയും ലീന തോമസിന്റെയും മകള്‍ ഗീതു തോമസിനാണ് ജെയ്ക്ക് മാല ചാര്‍ത്തിയത്.