മലപ്പുറം രണ്ടത്താണിയില്‍ വസ്‌ത്രകടയായ മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം കത്തി നശിച്ചു

November 8, 2019 0 By Editor

രണ്ടത്താണിയില്‍ വസ്‌ത്രകടയായ മലേഷ്യ ടെക്സ്റ്റൈല്‍സ് എന്ന സ്ഥാപനം കത്തി നശിച്ചു. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ് സംശയം. കടയുടെ ഭിത്തി തുരന്ന നിലയിലാണ് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ്‌ കടയ്ക്ക് തീപിടിച്ചത് കരുതുന്നു. രണ്ടത്താണി സ്വദേശി മൂര്‍ക്കത്ത് സലീമിന്‍റേതാണ് വസ്ത്രസ്ഥാപനം.ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന വസ്ത്രസ്ഥാപനം പൂര്‍ണമായും കത്തിനശിച്ചു. തിരൂരില്‍ നിന്നും രണ്ട് അഗ്നിശമനസേന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സംഭവത്തില്‍  പൊലീസ് അന്വേഷണം ആരംഭിച്ചു