വാഹനപരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ ഓടിച്ചിട്ട് പിടികൂടരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

വാഹനപരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ ഓടിച്ചിട്ട് പിടികൂടരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം

November 20, 2019 0 By Editor

കൊച്ചി: വാഹനപരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്ന യാത്രക്കാരെ ഓടിച്ചിട്ട് പിടികൂടരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വാഹനപരിശോധനക്കിടെ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് ഒരു ഓഫീസറെ ഇടിക്കുകയും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും അപകടത്തില്‍പ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അപകടത്തിന് കാരണമായേക്കാവുന്ന ഇത്തരം വാഹന പരിശോധന പാടില്ലെന്ന 2012-ലെ ഡിജിപിയുടെ ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളില്‍ പിന്‍ സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.