എച്ച്‌സിഎല്‍ ഫൗണ്ടേഷന്റെ സിമ്പോസിയം കോവൈയില്‍ നടത്തി

May 13, 2018 0 By Editor

പാലക്കാട്: എച്ച്‌സിഎല്‍ ഫൗണ്ടേഷന്റെ സിമ്പോസിയം കോവൈയില്‍ നടത്തി. സിഎസ്ആര്‍ ഫോര്‍ നേഷന്‍ ബില്‍ഡിംഗ് എന്ന വിഷയത്തെക്കുറിച്ചായിരുന്നു സിമ്പോസിയം. പാന്‍ ഇന്ത്യ സിന്‌പോസിയത്തിലൂടെ ഇന്ത്യയിലെ വിദൂരഗ്രാമങ്ങളിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഏതൊക്കെയാണെന്നു കണ്ടെത്തി പരിഹരിക്കാന്‍ എന്‍ജിഒകള്‍ വഴി സാധിക്കുമെന്ന് സിഎസ്ആര്‍ ആന്‍ഡ് എച്ച്‌സിഎല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ നിധിപുന്ദിര്‍ പറഞ്ഞു. 2017ല്‍ തുടങ്ങി ഒരുവര്‍ഷത്തിനുള്ളില്‍ മുംബൈ, പൂനെ, പാറ്റ്‌ന, റായ്പൂര്‍, ഗുജറാത്ത് തുടങ്ങി 11 സ്ഥലങ്ങളില്‍ സിമ്പോസിയം നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ മാറ്റംകൊണ്ടുവന്നിട്ടുണ്ട്.

ഹൈദരാബാദ്, ജമ്മു, പൂന, ഭോപ്പാല്‍, റാഞ്ചി എന്നിവിടങ്ങളില്‍ എന്‍ജിഒകള്‍ വന്നതിനുശേഷം കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളും വികസനവും സിമ്പോസിയത്തില്‍ വിവരിച്ചു.എച്ച്‌സിഎലിന്റെ നേതൃത്വത്തില്‍ 2015-ല്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി എന്‍ജിഒകളുമായി സഹകരിച്ച് ഗ്രാമവികസനത്തിനു പ്രാധാന്യം നല്‍കും.വിവിധ സ്ഥലങ്ങളിലെ എന്‍ജിഒ പ്രതിനിധികള്‍ തങ്ങളുടെ മേഖലയിലെ വെല്ലുവിളികളും പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും ശ്രോതാക്കളുമായി പങ്കുവച്ചു. ആട്രല്‍ അക്കാദമി ഡയറക്ടര്‍ ബാലഗണപതി രാമസ്വാമി, രാമസുബ്രഹ്മണ്യം, പി.എസ് ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഇന്‍ഡസ്ട്രി വിഭാഗം മേധാവി പ്രഫ. കന്ദസ്വാമി തുടങ്ങിയവര്‍ പങ്കെടുത്തു.