വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
March 17, 2020കാസര്‍കോട്: വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കാര്‍ കസ്റ്റഡിയിലെടുത്തു. തെരുവത്ത് ക്വാര്‍ട്ടേഴ്സില്‍ താമസക്കിക്കുന്ന ഷഹീലിനെ (34) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് പിടികൂടിയത്. യുവാവില്‍ നിന്നും ഒരു ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടിച്ചെടുത്തു.
റെയില്‍വേ സ്റ്റേഷന് പരിസരത്ത് തിങ്കളാഴ്ച രാത്രി വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവ് പിടിയിലായത്.