വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍
വാട്‌സാപ്പില്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍. കമ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വിഡിയോകളും ചിത്രങ്ങളും അംഗങ്ങള്‍ക്ക് കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും.
കമ്യൂണിറ്റി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ ഫീച്ചര്‍ ഉപയോഗിച്ച് വേഗത്തില്‍ കണ്ടെത്താനും നീക്കം ചെയ്യാനും സാധിക്കും.
ഗ്രൂപ്പ് ചാറ്റുകളില്‍ ആക്ടീവല്ലാത്ത അംഗങ്ങള്‍ക്ക് ഷെയര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്താന്‍ ഫീച്ചര്‍ സഹായിക്കും. സെര്‍ച്ച് പ്രക്രിയയെ ഇത് കൂടുതല്‍ എളുപ്പമാക്കുകയും ചെയ്യും. അതേസമയം, പ്രൊഫൈല്‍ പിക്ചര്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് തടയുന്ന ഫീച്ചറും വാട്‌സാപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഐ.ഒ.എസിലാണ് ഫീച്ചര്‍ ആദ്യഘട്ടത്തില്‍ വരിക.