ക്ഷേത്രങ്ങള്‍ക്കായി ഭക്തര്‍ നല്‍കിയ തുകയില്‍ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ എന്‍.വാസുവിന്റെ നടപടി വിവാദത്തില്‍

ക്ഷേത്രങ്ങള്‍ക്കായി ഭക്തര്‍ നല്‍കിയ തുകയില്‍ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ എന്‍.വാസുവിന്റെ നടപടി വിവാദത്തില്‍

April 9, 2020 5 By Editor

ക്ഷേത്രങ്ങള്‍ക്കായി ഭക്തര്‍ നല്‍കിയ തുകയില്‍ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ എന്‍.വാസുവിന്റെ നടപടി വിവാദത്തിലേക്ക്,ക്ഷേത്ര വരുമാനം പൂര്‍ണമായി നിലച്ചിരിക്കെ, ജീവനക്കാർക്ക് സാലറി നല്‍കാന്‍ പോലും ഫണ്ടില്ലാതിരിക്കുന്ന അവസ്ഥയിലാണ് ഈ അപൂർവ നടപടി.

പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം മാത്രം ലക്ഷ്യമാക്കി കഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫണ്ടാണിത്.പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു ഭക്തര്‍ നല്കുന്ന ഈ തുക ഒരു പ്രത്യേകം അക്കൗണ്ടായാണ് ദേവസ്വം പരിപാലിചു പോരുന്നത്.ഈ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയെടുത്താണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തിരിക്കുന്നത്.എന്‍. വാസുവിന്റെ നടപടിക്കെതിരെ കടുത്ത എതിര്‍പ്പാണ് ദേവസ്വം സംഘടനകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഉയരുന്നത്. എന്നാൽ ഈ നീക്കം അധികം അരുമറിഞ്ഞിരുന്നില്ല.ഒരു കോടി രൂപ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാസു സംഭാവന ചെയ്യുന്ന ചിത്രങ്ങള്‍ ഇടത് ദേവസ്വം നേതാക്കള്‍ ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഏക അംഗീകൃത സംഘടനയായ ദേവസ്വം എപ്ലോയീസ് ഫ്രണ്ട് കൂടി സംഭവം അറിഞ്ഞില്ല. ഇതോടെയാണ് എന്‍.വാസുവിന്റെ നടപടിയെക്കുറിച്ച്‌ സംഘടനകള്‍ക്കും ജീവനക്കാര്‍ക്കും എതിര്‍പ്പ് ശക്തമാകുന്നത്.