സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക പ്രതിപക്ഷത്തിന്‍റെ കടമയാണന്നും അതില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പദ്മജ വേണുഗോപാല്‍

സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക പ്രതിപക്ഷത്തിന്‍റെ കടമയാണന്നും അതില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പദ്മജ വേണുഗോപാല്‍

April 9, 2020 2 By Editor

സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക പ്രതിപക്ഷത്തിന്‍റെ കടമയാണന്നും അതില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പദ്മജ വേണുഗോപാല്‍. രാഷ്ട്രീയ പ്രവർത്തന രംഗത്തും ഭരണരംഗത്തും കഴിവുകൾ തെളിയിച്ച കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സർക്കാരിന്‍റെ  പിഴവുകൾ ചൂണ്ടിക്കാട്ടുമ്പോൾ അതിൽ അസഹിഷ്ണുത പൂണ്ട് ആരെങ്കിലും എഴുതിക്കൊടുത്തത് നോക്കി അവർക്ക് കുശുമ്പ് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും പദ്മജ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഗൾഫിലുള്ള പാവപ്പെട്ട മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടെ സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്താത്തതിനെ കെപിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തിയത് തെറ്റാണോയെന്നും പദ്മജ ചോദിച്ചു.