സ്‌പ്രിന്‍ക്ലര്‍ വിവാദത്തിന് മറുപടി പറയാന്‍ നേരമില്ലെന്ന് മുഖ്യമന്ത്രി

April 21, 2020 0 By Editor

 സ്‌പ്രിന്‍ക്ലര്‍ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി പറയാനല്ല തനിക്കിപ്പോള്‍ നേരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വൈറസിനെ എങ്ങനെയെല്ലാം ഒതുക്കാമെന്ന് ശ്രദ്ധിക്കുന്നതാവും നല്ലത്. ആ കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുവെ നാടും ലോകവും അംഗീകരിക്കുന്നുണ്ട്. അതുമായി നമുക്ക് മുന്നോട്ട് പോകാം- മുഖ്യമന്ത്രി പറഞ്ഞു.

പോളിറ്റ് ബ്യൂറോയ്ക്ക് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം തള്ളിയോ എന്ന ചോദ്യത്തിന്, പല നുണവാര്‍ത്തകളും നിങ്ങളില്‍ ചിലര്‍ മെനയുന്നുണ്ടെന്നും നിങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ പണ്ടേ അതില്‍ മിടുക്കരാണെന്നുമായിരുന്നു മറുപടി.