
റോബിന് നാട്ടുകാരുടെ സ്‌നേഹഭവനത്തിന്റെ താക്കോല്‍ നല്‍കി
May 16, 2018കൂരാച്ചുണ്ട്: കാലുകള്‍ക്ക് തളര്‍ച്ചബാധിച്ച് കിടപ്പിലായ കാറ്റുള്ളമലയിലെ കളപ്പുരയ്ക്കല്‍ റോബിനും കുടുംബത്തിനും നാട്ടുകാരുടെ സ്‌നേഹോപഹാരമായി നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ നല്‍കി. ഇടവകയിലെ ജീസസ് യൂത്ത് മിനിസ്ട്രിയും എരപ്പാന്‍ തോട് കുടുംബമൈത്രിയും ചേര്‍ന്നാണ് വീട് പണിതത്.
ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോല്‍ ദാന കര്‍മ്മവും നിര്‍വഹിച്ചു. ഇടവക വികാരി ഫാ. ജോസഫ് പാംപ്ലാനിയില്‍, ഫാ. മാത്യു നിരപ്പേല്‍, റെജി കരോട്ട്, കെ.സി. ടോമി എന്നിവര്‍ പ്രസംഗിച്ചു.