ല​ഡാ​ക്ക് സം​ഘ​ര്‍​ഷം: ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈ​ന​യു​ടെ ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​റും കൊ​ല്ല​പ്പെ​ട്ടു

ല​ഡാ​ക്ക് സം​ഘ​ര്‍​ഷം: ഇന്ത്യയുടെ തിരിച്ചടിയില്‍ ചൈ​ന​യു​ടെ ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​റും കൊ​ല്ല​പ്പെ​ട്ടു

June 17, 2020 0 By Editor

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്ക് സം​ഘ​ര്‍​ഷ​ത്തി​ല്‍ ചൈ​ന​യു​ടെ ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​റും കൊ​ല്ല​പ്പെ​ട്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ ചൈ​നീ​സ് സേ​ന​യെ ന​യി​ച്ച​ത് ഈ ​ക​മാ​ന്‍റിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ല്‍ ചൈ​ന​യ്ക്കു 43 സൈ​നി​ക​രെ വ​രെ ന ​ഷ്ട​മാ​യി​ട്ടു​ണ്ടാ​വാ​മെ​ന്ന് ഇ​ന്ന​ലെ എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ചൈ​ന​യു​ടെ 43 സൈ​നി​ക​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യോ മ​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടാ​വാ​മെ​ന്നാ​ണ് എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അ​തി​ര്‍​ത്തി​യി​ല്‍ ചൈ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് പ​രി​ക്കേ​റ്റ സൈ​നി​ക​രെ ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ മാ​റ്റി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.