കോഴിക്കോട്ടെ കൊവിഡ് ബാധിച്ച ഗര്‍ഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താനായില്ല; ഡോക്ടറടക്കം 50 പേര്‍ നിരീക്ഷണത്തില്‍

July 1, 2020 0 By Editor

കോഴിക്കോട്ടെ കൊവിഡ് ബാധിച്ച ഗര്‍ഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താനായില്ല, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍‌ ക്വാറന്‍റൈനില്‍. ഒരു ഡോക്ടറും മൂന്ന് നഴ്സുമാരുമാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. കല്ലായിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 25ന് തന്നെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

ഗര്‍ഭിണി 25ന് എത്തിയപ്പോള്‍ തന്നെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ചികിത്സിച്ച ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറോടും മൂന്ന് നഴ്സുമാരോടും ക്വാറന്‍റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. അവര്‍ ഇതിനകം നിരീക്ഷത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam