നടി അഹാന കൃഷ്ണക്കെതിരെ സൈബര്‍ ആക്രമണവുമായി സിപിഎം അനുകൂലികൾ

നടി അഹാന കൃഷ്ണക്കെതിരെ സൈബര്‍ ആക്രമണവുമായി സിപിഎം അനുകൂലികൾ

July 10, 2020 0 By Editor

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ വേട്ട നടന്നതു കൊണ്ടാണെന്ന് സൂചിപ്പിച്ച്‌ നടി അഹാനാ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്. സ്വര്‍ണ വേട്ടയില്‍ സര്‍ക്കാരിന്റെ പങ്കിനെ മറയ്ക്കാനാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്ന ചുവയോടെയാണ് സ്റ്റാറ്റസ്.  ”ശനിയാഴ്ച ഒരു പ്രധാന രാഷ്ട്രീയ അഴിമതി പുറത്ത് വരുന്നു, ഞായറാഴ്ച അത്ഭുതമെന്ന് പറയട്ടെ തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നു, ഇതായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ്. സ്വര്‍ണവേട്ടയെ രാഷ്ട്രീയ അഴിമതി എന്നാണ് വിശേഷിപ്പിച്ചതും. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകരും രംഗത്തെത്തി. രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടക്കുന്നത്.

അഹാന കൃഷ്ണയുടേത് നിരുത്തരവാദപരവും ജനദ്രോഹവുമായ നിലപാടാണെന്ന് ആരോപിച്ച്‌ ഇടത്-മൗദൂദി മാധ്യപ്രവര്‍ത്തകന്‍ സനീഷ് ഇളയിടത്ത് ആദ്യം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നടിയുടെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പുകളിലും ആക്ഷേപകരമായ കമന്റുകള്‍ നിറഞ്ഞത്. സ്വര്‍ണം പിടിച്ച ദിവസം തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.