കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച മുൻ പഞ്ചായത്ത് പ്രസിഡൻറിന് കോവിഡ്

July 13, 2020 0 By Editor

കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവെ മരിച്ച കുന്നോത്തുപറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പാറാട് പൊന്നന്‍റപറമ്പത്ത് ആയിഷ ഹജ്ജുമ്മക്ക് (64) വൈറസ് ബാധ സ്ഥിരീകരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച്‌ കണ്ണൂരില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇവരുടെ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ച വൈകിട്ട് പാറാട്ട് ഖബറടക്കിയിരുന്നു.
എലാങ്കോട് കുണ്ടുങ്കര കളത്തിൽ പരേതരായ മമ്മു മാസ്റ്ററുടെയും കുന്നോത്ത്പറമ്പ് പാലയുള്ള പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മയുടെയും മകളാണ് ആയിഷ. ഭർത്താവ്: പി.ഒ. ഇബ്രാഹിം ഹാജി. മക്കൾ: റജുല, ഫസ്​ല, ജസ്​ല. മരുമക്കൾ: കുനിയിൽ ഉമ്മർ, നെല്ലിക്കണ്ടി മുനീർ, റഊഫ് മാണിക്കോത്ത്.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam