കർണ്ണാടകയിൽ നാടകം അവസാനിക്കുന്നില്ല ;പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു

ബം​ഗ​ളു​രു: ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് ബം​ഗ​ളു​രു​വി​ലെ റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രെ അ​വി​ടെ​നി​ന്നു മാ​റ്റി. രാ​ത്രി വൈ​കി ര​ണ്ടു ബ​സു​ക​ളി​ലാ​യാ​ണ് എം​എ​ല്‍​എ​മാ​രെ ബം​ഗ​ളു​രു​വി​ലെ റി​സോ​ര്‍​ട്ടി​ല്‍​നി​ന്ന് പു​റ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത്. എം​എ​ല്‍​എ​മാ​രെ മു​ഴു​വ​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണു ത​ട​യി​ട്ട​ത്. എം​എ​ല്‍​എ​മാ​രെ മാ​റ്റു​ന്ന​തി​നു​ള്ള ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ല്ല. രാത്രി വൈകി അധികൃതരെ സമീപിച്ച സാഹചര്യത്തിലാണ് അനുമതി നിഷേധിക്കപ്പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു.ബി​ജെ​പി​യെ ഭ​യ​ന്ന് എം​എ​ല്‍​എ​മാ​രെ കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ല​ഭി​ച്ച സൂ​ച​ന. കൊ​ച്ചി​യി​ലെ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലേ​ക്ക് എം​എ​ല്‍​എ​മാ​രെ മാ​റ്റു​മെ​ന്നാ​യി​രു​ന്നു അ​ഭ്യൂ​ഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *