കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ; അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ്

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ; അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവ്

August 31, 2020 0 By Editor

കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്കും ഏര്‍പ്പെടുത്തുമെന്നും പറയുന്നു. സെപ്തംബര്‍ 15 വരെയാണ് പിഴയടക്കാനുള്ള സമയ പരിധി നല്‍കിയിരിക്കുന്നത്. വിരമിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെയാണ് നിര്‍ണായക കേസുകളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി.
ജസ്റ്റിസ് എസ് എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച്‌ ട്വീറ്റു ചെയ്തത് കോടതിയലക്ഷ്യമാണെന്ന കണ്ടെത്തലിന് പിന്നാലെ വിധി സംബന്ധിച്ച്‌ മിശ്ര വാദം കേട്ടിരുന്നു. തുടര്‍ന്ന് മാപ്പപേക്ഷിക്കാന്‍ കോടതി ആവശ്യപെടുകയായിരുന്നു. എന്നാല്‍ പ്രശാന്ത് ഭൂഷന്‍ മാപ് പറയാന്‍ തയ്യാറായിരുന്നില്ല. പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു