പുത്തുമലയിൽ കേരള മുസ്‌ലിം ജമാഅത്ത് വക 13 വീടുകൾ ; ശിലാസ്ഥാപനം നടത്തി

പുത്തുമലയിൽ കേരള മുസ്‌ലിം ജമാഅത്ത് വക 13 വീടുകൾ ; ശിലാസ്ഥാപനം നടത്തി

September 21, 2020 0 By Editor

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ വീട് നഷ്ടപ്പെട്ടവർക്ക് കേരള മുസ്‌ലിം ജമാഅത്ത് നിർമിച്ചു നൽകുന്ന 13 വീടുകളുടെ (ദാറുൽഖൈർ) ശിലാസ്ഥാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരംഎ.പി അബൂബക്കർ മുസല്യാർ ഓൺലൈൻ വഴി നിർവഹിച്ചു. എല്ലാ വിയോജിപ്പുകൾക്കുമപ്പുറം വേദനിക്കുന്ന മനുഷ്യനെ ചേർത്ത് പിടിക്കാനുള്ള സന്നദ്ധതയാണ് എല്ലാ പ്രസ്ഥാനങ്ങൾക്കുമുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.മേപ്പാടി പുത്തുമലയിൽ നടന്ന ശിലാസ്ഥാപന ചടങ്ങ് എം.വി. ശ്രേയാംസ്കുമാർ എംപി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാ അത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു.3 കിടപ്പുമുറികൾ ഉൾപ്പെടെയുള്ള 645 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളാണ് നിർമിച്ച് നൽകുന്നത്.