മന്ത്രിയുടെ ഓഫീസ് ഇടപെട്ടു;എലത്തൂരിൽ ഓവുചാലിന് മീതെയിട്ട  നിലവാരമില്ലാത്ത കോൺക്രീറ്റ് സ്ലാബുകൾ മാറ്റി

മന്ത്രിയുടെ ഓഫീസ് ഇടപെട്ടു;എലത്തൂരിൽ ഓവുചാലിന് മീതെയിട്ട നിലവാരമില്ലാത്ത കോൺക്രീറ്റ് സ്ലാബുകൾ മാറ്റി

October 18, 2020 0 By Editor

എലത്തൂർ : കോരപ്പുഴ -പാവങ്ങാട് റോഡ് സുരക്ഷാപ്രവൃത്തിയുടെ ഭാഗമായുള്ള ഓവുചാലിന് മീതെ സ്ഥാപിച്ച പഴകിയതും നിലവാരംകുറഞ്ഞതുമായ കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്തു.ശനിയാഴ്ച രാവിലെ കരാർകമ്പനി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പഴകിയ സ്ലാബുകൾ നീക്കംചെയ്തു. കച്ചവടക്കാരും പ്രദേശവാസികളും പണി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു ഒടുവിൽ പത്ര വാർത്തകൾ കണ്ട മന്ത്രി എ.കെ. ശശീന്ദ്രന്റെ ഓഫീസ് എക്സിക്യുട്ടീവ് എൻജിനിയറോട് അപാകത പരിഹരിക്കാൻ നിർദേശിക്കുകയായിരുന്നു. പുതിയവയോടൊപ്പം പഴക്കംചെന്ന സ്ലാബുകൾ പതിച്ചാണ് കഴിഞ്ഞ ദിവസംവരെ പ്രവൃത്തി നടന്നത്. എലത്തൂർ പബ്ലിക് ലൈബ്രറിക്ക് മുമ്പിലെ ഓവുചാലിന് മീതെയാണ് നിലവാരമില്ലാത്ത കോൺക്രീറ്റ് സ്ലാബുകൾ കൂടുതലായും പതിച്ചത്. എട്ടുകോടി രൂപയാണ് ഓവുചാൽനിർമാണം ഉൾപ്പെടെ സുരക്ഷാപ്രവൃത്തിക്കായി റോഡ്സുരക്ഷാ അതോറിറ്റി അനുവദിച്ചത്.