Begin typing your search above and press return to search.
വോട്ട് വേണോ ? കളിസ്ഥലം തിരിച്ചു തരണം
വാണിമേൽ : വാണിമേൽ പുഴയിലെ ചെളി നീക്കുന്നതിന്റെ ഭാഗമായി പൊതുകളിസ്ഥലം കൈയേറിയതായി പരാതി. അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് കളിസ്ഥലം തിരിച്ച് തരുന്നവർക്ക് വോട്ട് നൽകുമെന്ന് പ്രഖ്യാപിച്ച് യൂത്ത് ഓഫ് ചേലമുക്ക് പ്രവർത്തകർ പോസ്റ്റർ, ബാനർ പ്രചരണം തുടങ്ങി. പൈങ്ങോൽ താഴെ ഭാഗത്ത് കളിസ്ഥലമാണ് കൈയേറിയത്. പുഴയിലെ ചെളിനീക്കി പുഴ വീതി കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലം പുഴയുടെ ഭാഗമാക്കി മാറ്റിയ നിലയിലാണ്. കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമുയരുന്നതിനാൽ പോലീസ് സംരക്ഷണത്തിൽ ചെളി നീക്കംതുടങ്ങി. പുഴയിലെ ചെളിനീക്കവും പുഴ വീതി കൂട്ടുന്നതിന്റെയും ഭാഗമായാണ് 33 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. കളിസ്ഥലം കവരുന്നതിനെതിരേ കർമസമിതി കൺവീനർ എൻ.കെ. ഷക്കീറിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ, ഡപ്യൂട്ടി കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകി.
Next Story