കോഴിക്കോട്ട് യുവ സിനിമ പ്രവർത്തകനെ ആക്രമിച്ച്​ പണം കവർന്ന സംഭവം; രണ്ടുപേർ അറസ്​റ്റിൽ

കോഴിക്കോട്ട് യുവ സിനിമ പ്രവർത്തകനെ ആക്രമിച്ച്​ പണം കവർന്ന സംഭവം; രണ്ടുപേർ അറസ്​റ്റിൽ

December 9, 2020 0 By Editor

കോഴിക്കോട് : സിനിമ – നാടക- സീരിയൽ പ്രവർത്തകനായ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ രണ്ട് യുവാക്കളെ ഫറോക്ക് പൊലീസ് അറസ്​റ്റു​ ചെയ്​തു. സിനിമ – സീരിയൽ നാടക പ്രവർത്തകനും സംവിധായകനുമായ രാമനാട്ടുകര രഞ്​ജിത്തിനെ ആക്രമിച്ച സംഭവത്തിൽ കടലുണ്ടി ഇടച്ചിറ മുതവാമ്പാട്ട്​ നിജിത്ത് എന്ന ജിത്തു (35) ഫറോക്ക് പുല്ലിപറമ്പ് അണ്ടിക്കാട്ടുകുഴി നുബിൻ അശോക് എന്ന കണ്ണൻ (40) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്​റ്റ്​ ചെയ്​തത്. കഴിഞ്ഞ ദിവസം രാത്രി രാമനാട്ടുകര ചെത്ത് പാലത്തിനു സമീപത്തുകൂടി മൊബൈലിൽ സംസാരിച്ചു വന്ന രഞ്​ജിത്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയും മുഖത്ത് ഇരുവശത്തും അടിച്ചു പല്ലുകൾക്ക് കേടുപാടുകൾ വരുത്തുകയും കൈവശമുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെടുകയുമായിരുന്നു. പിടിയിലായ പ്രതികൾ ഒട്ടേറെ കേസുകളിൽ കുറ്റക്കാരാണെന്ന് പൊലീസ് പറഞ്ഞു