
മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എതിര്‍ക്കും – ബിനോയ് വിശ്വം
February 17, 2021പെരുമ്പാവൂർ : എല്‍.ഡി.എഫിന് മതവിരുദ്ധ നിലപാടില്ലെന്നും മതമെന്നത് കേരളത്തിലെ 90 ശതമാനം ആളുകള്‍ വിശ്വസിക്കുന്ന സാമൂഹിക യാഥാര്‍ഥ്യമാണെന്നും ബിനോയ് വിശ്വം.വികസന മുന്നേറ്റ ജാഥക്ക് പെരുമ്ബാവൂരില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടറിയറ്റ് അംഗം അഡ്വ. എന്‍.സി. മോഹനന് അധ്യക്ഷതവഹിച്ചു.
എല്‍.ഡി.എഫിന്റെ വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥക്ക് പിറവത്ത് സ്വീകരണം നല്കി. ബിനോയി വിശ്വം എം.പി സംസാരിച്ചു. എല്‍.ഡി.എഫ് മണ്ഡലം ചെയര്മാന് സി.എന്‍. സദാമണി അധ്യക്ഷതവഹിച്ചു. ജാഥ അംഗങ്ങളായ എം.വി. ഗോവിന്ദന്, തോമസ് ചാഴികാടന് എം.പി, ഡോ. ഷാജി കടമല, എല്‍.ഡി.എഫ് മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, സി.പി.എം മുളന്തുരുത്തി ഏരിയ സെക്രട്ടറി ടി.സി. ഷിബു, പിറവം നഗരസഭ ഉപാധ്യക്ഷന്‍ കെ.പി. സലീം, കെ.ആര്. നാരായണന് നമ്ബൂതിരി എന്നിവരും സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി. രാജീവ്, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു എന്നിവര്‍ പങ്കെടുത്തു.
വികസന മുന്നേറ്റ ജാഥക്ക് മൂവാറ്റുപുഴ ടൗണ്‍ഹാള്‍ അങ്കണത്തില്‍ സ്വീകരണം നല്കി. പിറവത്തുനിന്ന് എത്തിയ ജാഥയെ മാറാടി മണ്ണത്തൂര്‍ കവലയില്‍ വച്ച് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ബിനോയി വിശ്വം എം.പി, ജാഥ അംഗങ്ങളായ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.