തൃശൂരില്‍ പിടികൂടിയത് 30 കോടിയുടെ തിമിംഗല ഛര്‍ദ്ദി; ആംബര്‍ഗ്രിസ് കേരളത്തില്‍ പിടിക്കുന്നത് ആദ്യം

July 10, 2021 0 By Editor

തൃശൂർ: തൃശൂർ ജില്ലയിലെ ചേറ്റുവയില്‍ നിന്നും പിടികൂടിയത് 30 കോടിയുടെ ഫോറസ്റ്റ് ഫ്‌ലൈയിങ് സ്‌ക്വാഡ് പിടികൂടി. (തിമിംഗല ഛര്‍ദി). വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് ആംബര്‍ഗ്രിസ്സുമായി ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡിന്റെ പിടിയിലായത്

18 കിലോ ഭാരമുള്ള ആംബര്‍ഗ്രിസാണ് പിടിച്ചെടുത്തത്. തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംബര്‍ഗ്രിസ്. സുഗന്ധലേപന വിപണിയില്‍ വന്‍ മൂല്യമാണ് ആംബര്‍ഗ്രിസിന്. മുന്നിൽ വലിയ പല്ലുകളുള്ള തരം തിമിംഗലത്തിന്റെ (സ്‌പേം വെയ്ൽ /sperm whale) വയറിനകത്താണ് ആംബർഗ്രിസ് രൂപപ്പെടുക. കൂന്തളിന്റെ (squid) വായ് ഭാഗം തിമിംഗലം ധാരാളമായി കഴിക്കും. ഈ ഭാഗമാണ് വയറിൽ ദഹനപ്രക്രിയയിലൂടെ രൂപാന്തരപ്പെട്ട് ആംബർഗ്രിസായി തിമിംഗലം പുറന്തള്ളുന്നത് എന്ന് പറയപ്പെടുന്നു.
പുറന്തള്ളുമ്പോൾ അത് കൊഴുത്ത ഒരു വസ്തുവണെങ്കിലും പിന്നീട് ഇത് കട്ടിയാകും. തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലെയാണ് ആംബര്‍ഗ്രിസ്.
സുഗന്ധദ്രവ്യ മേഖലയിലാണ് ആംബർഗ്രിസിന്റെ പ്രധാന ഉപയോഗം. നല്ല സുഗന്ധം നൽകുന്നു എന്നതിലുപരി, പെർഫ്യൂം വേഗത്തിൽ നിരാവിയായി പോകാതെ ഉപയോഗിക്കുന്നയാളുടെ തൊലിയിൽ പറ്റിപിടിച്ച് കൂടുതൽ നേരം സുഗന്ധം നൽകാൻ ആംബർഗ്രിസ് കാരണമാകുന്നു.ഒപ്പം ചില ഭക്ഷണത്തിലും, ഹോമിയോ മരുന്നുകളിലും ഇത് ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.

വളരെ അപൂർവമായി ലഭിക്കന്നതുകൊണ്ട് തന്നെയാണ് തിമിംഗല ഛർദി ഇത്രയും വിലപിടിപ്പുള്ളതാകുന്നത്.ഒമാന്‍ തീരം ആംബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. കേരളത്തില്‍ ആദ്യമായാണ് ഇത് പിടികൂടുന്നത്.