ബൈക്ക് യാത്രികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞത് പണം തട്ടാൻ
September 20, 2021തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടയം സ്വദേശി ബിനോയി എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് മെഡിക്കല്‍ കോളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആറ്റിങ്ങല്‍ ആലംകോട് സ്വദേശി സലിം എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത് . ഇയാളുടെ തലയ്ക്കാണ് അടിയേറ്റത്.കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് . ബൈക്ക് യാത്രികനോട് പണം ആവശ്യപ്പെട്ട യുവാവ് പണം ലഭിക്കാതെ വന്നതോടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ വേഷം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ട്രാന്‍സ്ജെന്‍ഡര്‍ അല്ലെന്ന് വ്യക്തമായത്.