അടിവസ്ത്രത്തിനുള്ളില്‍ 99 ലക്ഷം രൂപയുടെ സ്വര്‍ണം, കരിപ്പൂരില്‍ മലയാളി എയര്‍ഹോസ്റ്റസ് പിടിയില്‍
കരിപ്പൂര്‍: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പി.ഷഹാന…
കരിപ്പൂര്‍: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പി.ഷഹാന…
കരിപ്പൂര്‍: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലയാളി എയര്‍ഹോസ്റ്റസ് പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പി.ഷഹാന (30) ആണ് പിടിയിലായത്.
ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ കാബിന്‍ ക്രൂവാണ് ഇവര്‍.ഡി.ആര്‍.ഐ. കാലിക്കറ്റ് യൂണിറ്റ് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 2.4 കിലോ സ്വര്‍ണമിശ്രിതം പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. വേര്‍തിരിച്ച മിശ്രിതത്തില്‍നിന്ന് 2054 ഗ്രാം സ്വര്‍ണം ലഭിച്ചു. ഇതിന് 99 ലക്ഷം രൂപ വിലവരും.ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. എസ്.എസ്. ശ്രീജുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സി.പി. സബീഷ്, എം. ഉമാദേവി, ഇന്‍സ്പെക്ടര്‍മാരായ എന്‍. റഹീഫ്, കെ.കെ. പ്രിയ, ചേതന്‍ഗുപ്ത, അര്‍ജിന്‍കൃഷ്ണന്‍, ഹെഡ് ഹവീല്‍ദാര്‍മാരായ എസ്. ജമാലുദ്ദീന്‍, വിശ്വരാജ് എന്നിവരാണ് സ്വര്‍ണം പിടിച്ചത്.