'എകെ 61'ൽ അജിത്തിനൊപ്പം മോഹൻലാലും; പ്രതീക്ഷയോടെ ആരാധകർ

എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന അജിത് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ്…

എച്ച് വിനോദിന്റെ സംവിധാനത്തിലൊരുങ്ങുന്ന അജിത് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ചിത്രം മാർച്ചിൽ ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

'എകെ 61' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് വിവരം. മുൻപും നിരവധി തമിഴ് സിനിമകളിൽ സാന്നിധ്യം അറിയിച്ച താരമാണ് മോഹൻലാൽ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

മരക്കാർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. മരക്കാറിന്റെ സെറ്റിൽ മോഹൻലാലിനെ കാണാൻ അജിത്ത് എത്തിയത് വലിയ വാർത്തയായിരുന്നു. 'എകെ 61' ൽ 22 വർഷത്തിന് ശേഷം അജിത്തിനൊപ്പം നടി തബു അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

അതേസമയം, വലിമൈ എന്ന ചിത്രമാണ് അജിത്തിന്റേതായി റിലീസ് കാത്തുനിൽക്കുന്നത്. ഈ മാസം 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയിരുന്നു. എന്നാൽ ചിത്രം ഫെബ്രുവരിയിൽ എത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. അജിത്തിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ റിലീസുമാവും വലിമൈ. 'നേര്‍കൊണ്ട പാര്‍വൈ' സംവിധായകന്‍ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story