തോമസ് കപ്പ് മത്സരത്തിൽ ഉജ്ജ്വല വിജയം കൈവരിച്ച ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ അഭിനന്ദിച്ച് എൻ.സി.ഡി.സി

May 25, 2022 0 By Editor

കോഴിക്കോട് : 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ 3-0ന് പരാജയപ്പെടുത്തി ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് നേടിയ ഇന്ത്യൻ ബാഡ്മിന്റൺ ടീമിനെ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ (എൻസിഡിസി) കോർ കമ്മിറ്റി അഭിനന്ദിച്ചു. 2022-ലെ തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന തോമസ് കപ്പ് സ്വന്തമാക്കാൻ ഇന്തോനേഷ്യൻ എതിരാളികളെ കീഴടക്കി ഇന്ത്യൻ ബാഡ്മിന്റൺ ടീം മെയ് 15 ന് ചരിത്രം സൃഷ്ടിച്ചു. കായിക മത്സരങ്ങളിൽ കൂടുതൽ പങ്കെടുക്കാനും അതുവഴി നമ്മുടെ രാജ്യത്തിന്റെ പേര് പ്രചരിപ്പിക്കാനും ഈ വിജയം ഇന്ത്യയിലെ കുട്ടികളെ പ്രേരിപ്പിക്കുമെന്ന് എൻസിഡിസിയുടെ മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ പറഞ്ഞു.

കോർ കമ്മിറ്റി അംഗങ്ങളായ എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ, റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഐ സി ഇ ടി ഡയറക്ടർ തോമസ് കെ എൽ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ് , സുധ മേനോൻ എന്നിവർ പങ്കെടുത്തു. ടീമിന്റെ പരിശീലകനെയും അദ്ദേഹത്തിന്റെ പരിശീലനത്തേയും അംഗങ്ങൾ അഭിനന്ദിച്ചു