ആലപ്പുഴ വിദ്വേഷറാലി; സ്വാഗത സംഘം ചെയർമാൻ യഹിയാ തങ്ങൾ അറസ്റ്റിൽ; പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്
കുന്നംകുളം: ആലപ്പുഴയിൽ വിദ്വേഷറാലി നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പോലീസാണ് കുന്ദംകുളത്ത് നിന്നും യഹിയാ…
കുന്നംകുളം: ആലപ്പുഴയിൽ വിദ്വേഷറാലി നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പോലീസാണ് കുന്ദംകുളത്ത് നിന്നും യഹിയാ…
കുന്നംകുളം: ആലപ്പുഴയിൽ വിദ്വേഷറാലി നടത്തിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്ന യഹിയാ തങ്ങളെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പോലീസാണ് കുന്ദംകുളത്ത് നിന്നും യഹിയാ തങ്ങളെ രാവിലെ കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴയിൽ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയർമാനായിരുന്നു. റാലിയിൽ പങ്കെടുക്കുന്നവർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തൃശൂർ പെരുംമ്പിലാവ് സ്വദേശിയായ യഹിയാ തങ്ങൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. കേസിൽ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവാണ് യഹിയാ തങ്ങൾ. അറസ്റ്റിന് പിന്നാലെ കുന്ദംകുളം പോലീസ് സ്‌റ്റേഷന് മുൻപിൽ അൻപോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധവുമായി തടിച്ചുകൂടി.
പ്രകോപന മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചത്. ഇതിനിടെ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പോലീസ് വാഹനം തടഞ്ഞിടാനും പോലീസുകാരെ ഭീഷണിപ്പെുടത്താനും പ്രവർത്തകർ ശ്രമിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേതാക്കൾ ബലം പ്രയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.