Begin typing your search above and press return to search.
‘ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല’; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍…
തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍…
തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് നിയമസഭാ ചോദ്യത്തിനു രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകി. ദുബായ് യാത്രയിൽ എടുക്കാൻ മറന്ന ബാഗേജ്, പിന്നീട് യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം എത്തിച്ചു നൽകിയിരുന്നോ എന്നായിരുന്നു കോൺഗ്രസ് എംഎൽഎമാരുടെ ചോദ്യം. ഇതിനാണ് ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്.
2016ലെ ദുബായ് യാത്രയിൽ മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും കോൺസുലേറ്റിലെ ഉദ്യോഗസ്ഥനാണ് അത് എത്തിച്ചു നൽകിയതെന്നും സ്കാനിങ്ങിൽ അതിലുള്ളതു കറൻസിയാണെന്നു മനസ്സിലായെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനവേളയിൽ ശിവശങ്കറിന്റെ നിർദേശപ്രകാരം കറൻസി കടത്തിയതായി സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി പി.എസ്.സരിത്ത് മുൻപു മൊഴി നൽകിയിരുന്നു. അതാണ് സ്വപ്ന ആവർത്തിച്ചത്.
Next Story