
കാനറ ബാങ്കിന്റെ എടിഎം കുത്തിതുറന്ന് ലക്ഷങ്ങളുടെ മോഷണം
June 12, 2018ബെംഗളൂരു: കാനറ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച. അനെക്കല്‍ ജില്ലയിലെ കമ്മസാന്ദ്രയിലെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന എടിഎമ്മില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ മോഷണം പോയത്. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. ബാങ്ക് അധികൃതര്‍ എടിഎം പ്രവര്‍ത്തനരഹിതമായ മെസേജ് ലഭിച്ചതിനെ തുടര്‍ന്ന് കാശ് നിറയ്ക്കാന്‍ എത്തിയതോടെ ആണ് വിവരം അറിയുന്നത്.
മെഷീന്‍ തകരാറിലായത് മോഷണത്തെ തുടര്‍ന്നെന്ന് മനസ്സിലാക്കിയ അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എടിഎമ്മിലെ സിസിടിവി ക്യാമറകളില്‍ ഒരെണ്ണം ദിശമാറ്റി വച്ചിരുന്നു. മറ്റൊന്ന് തുണികൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു. എടിഎമ്മിനു മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല.