ലോക സമാധാനത്തിന് "മോദി കമ്മിഷൻ' നിർദേശവുമായി മെക്സിക്കൻ പ്രസിഡന്റ്
മെക്സിക്കോ സിറ്റി : ലോകത്താകെ നടക്കുന്ന യുദ്ധങ്ങൾക്ക് വിരാമമിടാനും സമാധാനം ഉറപ്പാക്കാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന മൂന്നംഗ ഐക്യരാഷ്ട്ര സമാധാന കമ്മിഷൻ രൂപീകരിക്കണമെന്നു മെക്സിക്കൻ പ്രസിഡന്റ്…
മെക്സിക്കോ സിറ്റി : ലോകത്താകെ നടക്കുന്ന യുദ്ധങ്ങൾക്ക് വിരാമമിടാനും സമാധാനം ഉറപ്പാക്കാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന മൂന്നംഗ ഐക്യരാഷ്ട്ര സമാധാന കമ്മിഷൻ രൂപീകരിക്കണമെന്നു മെക്സിക്കൻ പ്രസിഡന്റ്…
മെക്സിക്കോ സിറ്റി : ലോകത്താകെ നടക്കുന്ന യുദ്ധങ്ങൾക്ക് വിരാമമിടാനും സമാധാനം ഉറപ്പാക്കാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടുന്ന മൂന്നംഗ ഐക്യരാഷ്ട്ര സമാധാന കമ്മിഷൻ രൂപീകരിക്കണമെന്നു മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. ഫ്രാൻസിസ് മാർപാപ്പയും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമാണ് ഒബ്രഡോർ നിർദേശിക്കുന്ന കമ്മിഷനിലെ മറ്റ് അംഗങ്ങൾ.
അഞ്ചു വർഷത്തേക്ക് എല്ലാ യുദ്ധങ്ങളും നിർത്തിവയ്ക്കാൻ ലോകരാജ്യങ്ങളെ പ്രേരിപ്പിക്കാനാണു കമ്മിഷൻ. ഇതുസംബന്ധിച്ച് വൈകാതെ യുഎന്നിന് രേഖാമൂലം ശുപാർശ നൽകാനാണു മെക്സിക്കൻ പ്രസിഡന്റിന്റെ തീരുമാനമെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള ഉടമ്പടികളിലേക്കു ലോകരാജ്യങ്ങളെ നയിക്കാനാണു കമ്മിഷൻ. അഞ്ചു വർഷം നമുക്ക് സംഘർഷങ്ങളും അക്രമവുമില്ലാതെ സമാധാനമായി ജീവിക്കണം. യുദ്ധം ഏറ്റവുമധികം ബാധിച്ച ജനങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ട്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലേക്ക് ചൈന, റഷ്യ, എസ് തുടങ്ങിയ രാജ്യങ്ങളെയും മെക്സിക്കൻ പ്രസിഡന്റ് ക്ഷണിക്കുന്നു. ഇവരും താൻ നിർദേശിച്ച മധ്യസ്ഥ കമ്മിഷനെ അംഗീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഒബ്രഡോർ.