
ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ അറസ്റ്റില്‍
October 29, 2022എറണാകുളം: കലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മറിഞ്ഞു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു. പറവൂര്‍ സ്വദേശി വിനീത (65) ആണ് മരിച്ചത്.
പറവൂര്‍ ഡോണ്‍ ബോസ്‌കോ ഹോസ്പിറ്റലില്‍ നിന്ന് ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവര്‍ക്ക് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ഡ്രൈവര്‍ ശ്രീകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.