കോഴിക്കോട് നൈനാംവളപ്പ് ഭാഗത്ത് ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലേക്ക്; സുനാമി ഭീഷണിയല്ലെന്ന് വിദഗ്ധർ

കോഴിക്കോട് നൈനാംവളപ്പ് ഭാഗത്ത് ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലേക്ക്; “”video”” സുനാമി ഭീഷണിയല്ലെന്ന് വിദഗ്ധർ ” ജാഗ്രത വേണമെന്ന് കളക്ടർ

October 29, 2022 0 By Editor

കോഴിക്കോട്: നൈനാൻ വളപ്പ് ഭാഗത്ത് കടൽ ഉൾവലിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയാണ് കടൽ ഉൾവലിഞ്ഞത്. പിന്നീട് കടൽ പൂർവസ്ഥിതിയിലേക്ക് എത്തി. എന്നാൽ സുനാമി ഭീഷണിയില്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.

അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. തികച്ചും പ്രാദേശികമായ കാറ്റിന്റെ അവസ്ഥ കൊണ്ടാകാം ഈ പ്രതിഭാസം.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ ഈ സമയങ്ങളിൽ കടലിൽ ഇറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.