ഫൈനലിന് രണ്ട് ദിവസം മാത്രം; ഫ്രഞ്ച് ടീമിൽ പനി പടരുന്നത് ആശങ്കയാകുന്നു

ഞായറാഴ്ചത്തെ ഫൈനൽ പോരാട്ടത്തിന് തയ്യാറാടെുക്കുകയാണ് ഫ്രാൻസും അർജന്റീനയും. എന്നാൽ ടീമിൽ പനി പടരുന്നത് ഫ്രാൻസ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഫ്രാൻസിന്റെ…

ഞായറാഴ്ചത്തെ ഫൈനൽ പോരാട്ടത്തിന് തയ്യാറാടെുക്കുകയാണ് ഫ്രാൻസും അർജന്റീനയും. എന്നാൽ ടീമിൽ പനി പടരുന്നത് ഫ്രാൻസ് ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഫ്രാൻസിന്റെ പരിശീലനം ഇന്ന് പുനരാരംഭിച്ചേക്കും. എന്നാൽ കിങ്‌സ്ലി കോമാന് പനി ബാധിച്ചത് ഫ്രഞ്ച് ക്യാമ്പിൽ ആശങ്കയുയർത്തിയിട്ടുണ്ട്. നേരത്തേ മധ്യനിരതാരം അഡ്രിയൻ റാബിയോട്ട്, പ്രതിരോധനിരതാരം ഡാലോട്ട് ഉപമെക്കാനോ എന്നിവർക്കും അസുഖം ബാധിച്ചിരുന്നു. ഇവർ സെമിഫൈനലിൽ മൊറോക്കോക്കെതിരേ കളിച്ചിരുന്നില്ല. താരങ്ങൾ അസുഖം മാറി ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ അർജന്റീനയ്‌ക്കെതിരായ ഫൈനലിൽ മൂന്ന് പേർക്കും കളിക്കാൻ സാധിക്കില്ല.

അതേസമയം, അവസാനഘട്ട തയ്യാറെടുപ്പിലേക്ക് കടന്ന് കഴിഞ്ഞു അർജന്റീന. ഡി മരിയ പൂർണമായി കായിക ക്ഷമത വീണ്ടെടുത്തത് അർജന്റീനയ്ക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. പരേഡസിന് പകരം അർജന്റീനയുടെ ആദ്യ ഇലവനിൽ ഡി മരിയ എത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ കളിച്ചവരുന്നവർക്ക് ഇന്നലെ പരിശീലനത്തിൽ നിന്ന് അവധി നൽകിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story