
എൽഎൽ.എം: പ്രവേശന തീയതി നീട്ടി
December 22, 2022തിരുവനന്തപുരം: എൽഎൽ.എം കോഴ്സിൽ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ വിവിധ ലോ കോളജുകളിൽ അഡ്മിഷൻ ലഭിച്ച വിദ്യാർഥികൾക്ക് അതത് കോളജുകളിൽ ഹാജരായി പ്രവേശനം നേടുന്നതിനുള്ള സമയം ഡിസംബർ 31 വരെ നീട്ടി.
പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പ്രോസ്പെക്ടസ്,വിജ്ഞാപനങ്ങൾ എന്നിവ വെബ്സൈറ്റിൽ (www.cee.kerala.gov.in). ഹെൽപ് ലൈൻ നമ്പർ: 04712525300.