17,500 രൂപ മുടക്കി ഫേഷ്യൽ ചെയ്തതിന് പിന്നാലെ മുഖത്ത് പൊള്ളലേറ്റ പാടുകൾ, ഇത് മാറ്റാൻ പ്രയാസമാണെന്ന് ഡോക്ടർ; പരാതിയുമായി ഇരുപത്തിമൂന്നുകാരി
ഫേഷ്യൽ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണിൽ ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഈ…
ഫേഷ്യൽ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണിൽ ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഈ…
ഫേഷ്യൽ ചെയ്ത സലൂണിനെതിരെ പരാതിയുമായി ഇരുപത്തിമൂന്നുകാരി. മുംബയിലെ അന്ധേരിയിലെ സലൂണിൽ ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത് പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി.
ഈ മാസം പതിനേഴിനാണ് 17,500 രൂപ മുടക്കി ഹൈഡ്രാ ഫേഷ്യൽ ചെയ്തത്. സലൂൺ ജീവനക്കാർ നിലവാരം കുറഞ്ഞ ക്രീമുകൾ ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ഇത് ഉടൻ തന്നെ ജീവനക്കാരെ അറിയിച്ചെങ്കിലും അവർ അതിന് വലിയ പ്രാധാന്യം നൽകിയില്ലെന്ന് യുവതി ആരോപിക്കുന്നു.
അലർജി കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് സലൂണിലെ ജീവനക്കാർ നൽകുന്ന പ്രതികരണം. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും ഈ പാടുകൾ മാറാൻ പ്രയാസമാണെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സലൂണിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.