കോഴിക്കോട് എട്ട് പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌; ജാഗ്രത നിർദ്ദേശം

കോഴിക്കോട്: എട്ടു പോലീസ് സ്റ്റേഷനുകൾക്ക് നേരെ മാവോവാദി ആക്രണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്‌. വളയം, കുറ്റ്യാടി, തൊട്ടിൽപ്പാലം, പെരുവണ്ണാമുഴി, കൂരാചുണ്ട്, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി സ്റ്റേഷനുകളിലാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വയനാട്ടിലെ മാവോവാദി സാന്നിധ്യത്തിന് തൊട്ടുപിന്നാലെയാണ് കോഴിക്കോട്ടെ മലയോരമേഖലയിലും മാവോവാദി ആക്രമണസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണറിപ്പോർട്ട്.

അതേസമയം കോഴിക്കോട്ടെ ഈ സ്റ്റേഷനുകളിലേക്ക് കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി ജില്ലകളിൽ നിന്നും കാട്ടിലൂടെ എളുപ്പത്തിൽ എത്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ആക്രമണസാധ്യത മുൻനിർത്തി മൂന്നു മേഖലകളായി തിരിച്ചാണ് ഇവിടങ്ങളിലെ പരിശോധന നടക്കുന്നത്.

മാവോവാദികളുടെയും തീവ്ര ഇടതുപക്ഷവിഭാഗങ്ങളുടെയും ഏറ്റവും ആദ്യത്തെ ആക്രമണം നടത്താനുള്ള സാധ്യതയുള്ളത് തൊട്ടിൽപ്പാലം, പെരുവണ്ണാമൂഴി സ്റ്റേഷനുകൾക്കുനേരെ ആയിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം. രണ്ടാം സാധ്യതാപട്ടികയിലുള്ള സ്റ്റേഷനുകൾ കുറ്റ്യാടി, വളയം, കൂരാച്ചുണ്ട് എന്നിവിടങ്ങളാണ്. മൂന്നാം മേഖലയിലെ സ്റ്റേഷനുകൾ കോടഞ്ചേരി, തിരുവമ്പാടി, താമരശ്ശേരി എന്നിവയാണ്. ഇവിടങ്ങളിലെ പ്രത്യേക പരിശോധനയ്‌ക്കായി എസ്.ഐ. ഉൾപ്പെടെ മൊത്തം 240 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story