യു.​എ.​ഇ 3.4 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്ന്​ ലോ​ക ബാ​ങ്ക്​

ദു​ബൈ: 2023, 2024 വ​ർ​ഷ​ങ്ങ​ളി​ലെ യു.​എ.​ഇ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച പ്ര​വ​ച​നം പ​രി​ഷ്ക​രി​ച്ച്​ ലോ​ക ബാ​ങ്ക്. എ​ണ്ണ​യു​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ​യും എ​ണ്ണ​യി​ത​ര മേ​ഖ​ല​യു​ടെ​യും ശ​ക്ത​മാ​യ പി​ൻ​ബ​ല​ത്തി​ൽ…

ദു​ബൈ: 2023, 2024 വ​ർ​ഷ​ങ്ങ​ളി​ലെ യു.​എ.​ഇ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച പ്ര​വ​ച​നം പ​രി​ഷ്ക​രി​ച്ച്​ ലോ​ക ബാ​ങ്ക്. എ​ണ്ണ​യു​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ​യും എ​ണ്ണ​യി​ത​ര മേ​ഖ​ല​യു​ടെ​യും ശ​ക്ത​മാ​യ പി​ൻ​ബ​ല​ത്തി​ൽ ന​ട​പ്പു​വ​ർ​ഷം യു.​എ.​ഇ 3.4 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​​മെ​ന്നാ​ണ്​ പു​തി​യ പ്ര​വ​ച​നം. 2.8 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ പ്ര​വ​ചി​ച്ചി​രു​ന്ന​ത്. 2024ൽ ​രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച നി​ര​ക്ക്​ 3.7 ശ​ത​മാ​ന​മാ​യി ഉ​യ​രു​​മെ​ന്നും ലോ​ക ബാ​ങ്ക്​ പ്ര​വ​ചി​ക്കു​ന്നു. നേ​ര​ത്തേ 3.4 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​യി​രു​ന്നു ലോ​ക​ബാ​ങ്ക്​ പ്ര​വ​ചി​ച്ചി​രു​ന്ന​ത്​.

കോ​വി​ഡി​നു​ശേ​ഷം ട്രാ​വ​ൽ ആ​ൻ​ഡ്​ ടൂ​റി​സം, വ്യോ​മ​ഗ​താ​ഗ​തം, ഹോ​സ്പി​റ്റാ​ലി​റ്റി, റി​യ​ൽ എ​സ്​​റ്റേ​റ്റ്, വാ​ണി​ജ്യ-​ച​ര​ക്കു​ഗ​താ​ഗ​തം എ​ന്നീ പ്ര​ധാ​ന മേ​ഖ​ല​ക​ളാ​ണ്​​ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ച​തെ​ന്നും ലോ​ക ബാ​ങ്ക്​ പ​റ​യു​ന്നു. യു.​എ.​ഇ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കോ​വി​ഡി​ന്‍റെ സാ​മ്പ​ത്തി​ക ആ​ഘാ​ത​ത്തെ അ​തി​വേ​ഗം അ​തി​ജീ​വി​ച്ചെ​ന്ന് അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ സ​മീ​പ​കാ​ല സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ശ​ക്ത​മാ​ണ്. ആ​ഗോ​ള വി​പ​ണി​യി​ലെ ഉ​യ​ർ​ന്ന ഇ​ന്ധ​ന​വി​ല സാ​മ്പ​ത്തി​ക​മി​ച്ചം ഉ​യ​രാ​ൻ സ​ഹാ​യി​ച്ചു. അ​തേ​സ​മ​യം, കോ​വി​ഡി​നു​​മു​മ്പു​ണ്ടാ​യി​രു​ന്ന വ​ള​ർ​ച്ച നി​ര​ക്കാ​യ 6.6 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ നി​ല​വി​ലെ വ​ള​ർ​ച്ച കു​റ​വാ​ണ്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ശ​രാ​ശ​രി ഒ​രു​ശ​ത​മാ​ന​വും 2023 ഏ​പ്രി​ലി​ൽ പ്ര​വ​ചി​ച്ച​തി​നേ​ക്കാ​ൾ 2.2 ശ​ത​മാ​ന​വും കു​റ​വു​മാ​യി​രി​ക്കും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story