
23 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം
November 14, 2023തിരുവനന്തപുരം: 23 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ സംസ്ഥാനതല വിഭാഗത്തിൽ ഏഴും ജനറൽ ജില്ലതല വിഭാഗത്തിൽ മൂന്നും സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) വിഭാഗത്തിൽ നാലും സ്പെഷൽ റിക്രൂട്ട്മെന്റ് (ജില്ലതലം) വിഭാഗത്തിൽ ഒന്നും എൻ.സി.എ സംസ്ഥാനതലം വിഭാഗത്തിൽ മൂന്നും എൻ.സി.എ ജില്ലതല വിഭാഗത്തിൽ നാലും തസ്തികകളിലാണ് വിജ്ഞാപനം. അസാധരണ ഗസറ്റ് തീയതി നവംബർ 30.