പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി

പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 30 ആഴ്ച വളർച്ച എത്തിയതിനാൽ നിയമപരമായി ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.…

പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 30 ആഴ്ച വളർച്ച എത്തിയതിനാൽ നിയമപരമായി ഗർഭം അലസിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശിശു സംരക്ഷണ ഓഫിസർ ഇരയുടെ വീട് സന്ദർശിച്ച് ആവശ്യമായ സഹായങ്ങളും പിൻതുണയും നൽകണമെന്ന് കോടതി നിർദേശിച്ചു. കൂടാതെ ഗർഭാവസ്ഥ തുടരാൻ അനുകൂലമായ സാഹചര്യമൊരുക്കാൻ ഡോക്ടർമാരുടെ സഹായം ശിശു സംരക്ഷണ ഉദ്യോസ്ഥൻ തേടണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളുടെ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് മാതാവാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി മെഡിക്കൽ ബോർഡിനോട് അഭിപ്രായം തേടിയിരുന്നു. 30 ആഴ്ച പിന്നിട്ട ഗർഭസ്ഥശിശു പൂർണ ആരോഗ്യമുള്ളതാണെന്നും ഹൃദയമിടുപ്പുണ്ടെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.

സിസേറിയനിൽ കൂടി മാത്രമേ കുഞ്ഞിനെ പുറത്തെടുക്കാനാവൂവെന്നുമായിരുന്നു ബോർഡിന്റെ റിപ്പോർട്ട്. ഇരയായ കുട്ടിയോടും അവളുടെ കുടുംബത്തോടും പൂർണമായി സഹാനുഭൂതിയുണ്ടങ്കിലും ഗർഭധാരണം 30 ആഴ്ച എത്തിയത് കണക്കിലെടുത്ത് അലസിപ്പിക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story