കൊടുങ്ങല്ലൂര്‍ കാര്‍ ബൈക്കിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

July 7, 2018 0 By Editor

കൊടുങ്ങല്ലുര്‍: ദേശീയപാത 66 (17) ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുരയില്‍ കാര്‍ ബൈക്കിലിടിച്ച് ഡല്‍ഹി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു. മതിലകം മതില്‍ മൂല തോപ്പില്‍ മുഹാജിറിന്റെ മകന്‍ അച്ചു എന്ന ഹഫീസ് (20), കൊടുങ്ങല്ലുര്‍ പടാകുളത്ത് താമസിക്കുന്ന ചാവക്കാട് അഞ്ചങ്ങാടി പുതിയ വീട്ടില്‍ പരേതനായ പി.സി.ഉമ്മറിന്റെ മകന്‍ സമീര്‍ (20) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു അപകടം. സമീര്‍ അപകടം നടന്ന ഉടനെയും, ഹഫീസ് ശനിയാഴ്ച രാവിലെ എറണാകുളം ആസ്ട്രര്‍ മെഡിസിറ്റിയിലുമാണ് മരിച്ചത്.